കരിങ്കൽക്കുഴി :- കെ എസ് & എ സി 48ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് ചലച്ചിത്ര പഠന ക്യാമ്പ് സംഘടിപ്പിച്ചു. നണിയൂർ എ എൽ പി സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് ചലച്ചിത്ര പ്രവർത്തകൻ വിജയ കുമാർ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ വി ശശീന്ദ്രൻ അധ്യക്ഷനായി. പ്രകാശ് വാടിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.ക്യാമ്പിൽ കുട്ടികൾ എഴുതി, സംവിധാനം ചെയ്ത്, അഭിനയിച്ച കുഞ്ഞു സിനിമകൾ പ്രദർശിപ്പിച്ചു.
ക്ലബ് പ്രസിഡന്റ് വി വി ശ്രീനിവാസൻ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ ഭാസ്കരൻ പി നണിയൂർ സ്വാഗതവും ലിമിഷ നന്ദിയും പറഞ്ഞു.ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ പ്രകാശ് വാടിക്കൽ വിതരണം ചെയ്തു.