AIDWA വേശാല വില്ലേജ് കമ്മറ്റി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു


ചട്ടുകപ്പാറ :- മോദി സർക്കാർ സത്രീ വിരുദ്ധ സർക്കാർ, ബി ജെ പിയെ ഉപേഷിക്കൂ, സത്രീകളെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുന്നയിച്ചു കൊണ്ട് ഒക്ടോബർ 5 ന് നടക്കുന്ന മഹിളകളുടെ പാർല്മെൻ്റ് മാർച്ചിൻ്റെ പ്രചരണാർത്ഥം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിഷൻ (AIDWA) വേശാല വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.nവില്ലേജ് മുക്കിൽ AIDWA ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ടി.വസന്തകുമാരി ഉദ്ഘാടനം ചെയതു. വില്ലേജ് കമ്മറ്റി അംഗം എം.സി.വിനത അദ്ധ്യക്ഷത വഹിച്ചു.

വില്ലേജ് സെക്രട്ടറി പി.അജിത സ്വാഗതം പറഞ്ഞു.ജാഥാ ലീഡർ വി.വി.വിജയലക്ഷ്മി സംസാരിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ വി.വി.വിജയലക്ഷ്മിക്കു പുറമെ AlDWA മയ്യിൽ ഏറിയ പ്രസിഡണ്ട് പി.ശാന്തകുമാരി, ഏറിയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എം.വി.സുശീല ,ജാഥാ മാനേജർ ടി. സുമതി, കണ്ടമ്പേത്ത് പ്രീതി, ദിഷു, പി.ബിന്ദു, എം.സി.വിനത എന്നിവർ സംസാരിച്ചു.ജാഥ കാഞ്ഞിരോട്ട് മൂലയിൽ സമാപിച്ചു. സമാപന യോഗത്തിൽ CITU മയ്യിൽ ഏരി lയ പ്രസിഡണ്ട് കെ.നാണു സംസാരിച്ചു. സിത്താര അദ്ധ്യക്ഷത വഹിച്ചു. എം.പി.രേവതി സ്വാഗതം പറഞ്ഞു.














Previous Post Next Post