കണ്ണൂർ പള്ളിയാംമൂലയിൽ കടലില്‍ കുളിക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു

 


കണ്ണൂർ പള്ളിയാംമൂല പള്ളിക്ക്  സമീപം കടലിൽ കുളിക്കുന്നതിനിടയിൽ യുവാവ് മുങ്ങി മരിച്ചു. പള്ളിയാംമൂലയിലെ സരോവരത്തിൽ സി എച്ച് വിഘ്നേഷ്(23)ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടയിൽ   ചുഴിയിൽപ്പെട്ട വിഘ്നേഷിനെ  സുഹൃത്തുക്കൾ ചേർന്ന് രക്ഷപ്പെടുത്തി  കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കണ്ണൂർ ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തി.  സുരേഷിന്റെയും സപ്നയുടെയും മകനാണ്.

Previous Post Next Post