വെറ്ററൻസ് ഫുട്ബോൾ ടൂർണമെൻ്റ്; യംഗ് ചാലഞ്ചേഴ്‌സ് മയ്യിൽ സെമിയിൽ




മയ്യിൽ:-യംഗ് ചാലഞ്ചേഴ്‌സ് മയ്യിൽ സംഘടിപ്പിക്കുന്ന ഓണക്കപ്പ് വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റിൽ ആതിഥേയരായ യംഗ് ചാലഞ്ചേഴ്‌സ് മയ്യിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് എൻപി സെവൻ കണ്ണൂരിനെ പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചു.

ബിജു സി കെ, ഉണ്ണി, സുനിൽ പഴശ്ശി എന്നിവരാണ് ഗോളുകൾ നേടിയത്. യംഗ് ചാലഞ്ചേഴ്‌സ് മയ്യിലിന്റെ പഴയ കാല കളിക്കാർ വീണ്ടും ഒരുമിച്ച് ഇറങ്ങിയപ്പോൾ മികച്ച കളിയിലൂടെ വിജയം നേടാൻ കഴിഞ്ഞു. നാളെ കാങ്കോൽ വെറ്ററൻസ് X റോവേഴ്‌സ് വെറ്ററൻസ് തലശ്ശേരിയെ നേരിടും.

Previous Post Next Post