സുമനസ്സുകളുടെ കാരുണ്യം തേടി ചേലേരിയിലെ ഇ.പി അനിൽകുമാർ

 


 


                               

 കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ ചന്ദ്രോത്ത്കണ്ടി മടപ്പുര റോഡിൽ അളവൂർ ശ്രീ വയനാട്ട്കുലവൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഇ.പി അനിൽകുമാർ വീട്ടിൽ നിന്നും ഫാൻ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണ് തലയ്ക്ക് സാരമായ പരിക്ക് പറ്റിയതിനെ തുടർന്ന് കണ്ണൂർ ശ്രീചന്ദ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഇപ്പോൾ വെന്റിലേറ്ററിൽ ആണ് ഉള്ളത്. ഇപ്പോൾ തന്നെ ഏതാണ്ട് മൂന്ന് ലക്ഷം രൂപ ചികിത്സാ ചെലവായിട്ടുണ്ട്. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന ഇവർക്ക് ഭാര്യയും പ്ലസ് വണ്ണിലും, അഞ്ചാം ക്ലാസ്സിലും പഠിക്കുന്ന രണ്ട് കുട്ടികളും പ്രായമായ അമ്മയും ഉണ്ട്. കുടുംബത്തിന്റെ ഏക ആശ്രയമായ ഈ നിർധന കുടുംബത്തിന് ചികിത്സാ ചെലവുകൾ താങ്ങാവുന്നതിലപ്പുറമാണ്.   നല്ല ചികിത്സ നൽകുന്നതിലൂടെ അനിൽ കുമാറിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുവാൻ സാധിക്കുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ആയതിനാൽ ഈ നിർധന കുടുംബത്തിന് നമ്മളാൽ കഴിയുന്ന സഹായം ചെയ്ത്കൊണ്ട് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുവാൻ നല്ലവരായ കാരുണ്യമതികളുടെ കനിവ് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

Previous Post Next Post