കാരായാപ്പ്:-കാരയാപ്പ് മഹല്ല് ഗൾഫ് കൂട്ടായ്മയുടെ പതിനഞ്ചാം വാർഷികാഘോഷത്തിന് ഞായറാഴ്ച തുടക്കം. വൈകീട്ട് നാലിന് സി എ ച്ച് അബ്ദു സലാം പതാക ഉയർത്തും. പതിനഞ്ചിന്റെ മൊഞ്ചിൽ കെ എം ജി കെ ആഘോഷത്തിന്റെ ഭാഗമായി വ്യത്യസ്തമായ വിവിധ പരിപാടികൾ നടക്കും. 17ന് നടക്കുന്ന ഉദ്ഘാടന സമ്മേളനവും ബൈത്തുൽ മഹൽ താക്കോൽദാനവും വൈകീട്ട് ഏഴിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ 18ന് മെഡിക്കൽ ക്യാമ്പ്, 20ന് സ്പോർട്സ് മീറ്റ്, 24ന് സുബഹ് ജമാ അത്തും സുകൂനിലെ സുലൈമാനിയും,സംയുക്ത മഹല്ല് സാരഥി സംഗമം, 26ന് വനിത സംഗമം, പൂർവ വിദ്യാർത്ഥി സംഗമം, ഒക്ടോബർ 6,7 ന് ഫാമിലി മീറ്റ് തുടങ്ങിയ പരിപാടികൾ നടക്കും.