കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡ് ഗ്രാമസഭ നടത്തി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡ് ഗ്രാമസഭ പഴശ്ശി സ്കൂളിൽ നടന്നു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റെജി അദ്ധ്യക്ഷത വഹിച്ചു.

വികസന സമിതി കൺവീനർ എം.വി ഗോപാലൻ, മുൻ മെമ്പർമാരായ പി.വി ലക്ഷ്‌മണൻ മാസ്‌റ്റർ വി.പി നാരായണൻ മാസ്‌റ്റർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

 വാർഡ് മെമ്പർ യൂസഫ് പാലക്കൽ സ്വാഗതവും കോഡിനേറ്റർ ധനേഷ് നന്ദിയും പറഞ്ഞു. ഗ്രാമസഭയിൽ പങ്കെടുത്ത എല്ലാവർക്കും പായസ വിതരണം ഉണ്ടായിരുന്നു.

Previous Post Next Post