പള്ളിപ്പറമ്പ് :- കനത്ത മഴയിൽ പള്ളിപ്പറമ്പിൽ വീടിൻ്റെ മതിലിടിഞ്ഞ് വീണു. പള്ളിപ്പറമ്പ് കുന്നത്ത് കൗലത്തിൻ്റെയും, കുന്നത്ത് തങ്ങളുടെ വീട്ടിൻ്റെയും മതിലാണ് ഇടിഞ്ഞ് വീണത്. പുഞ്ചിരി റോഡിൽ ഇവരുടെ മതിലിനോട് ചേർന്ന് പൈപ്പ് ലൈൻ കുഴിയെടുത്തത് അപകടത്തിന് ആക്കം കൂട്ടിയതായി വീട്ടുകാർ പറഞ്ഞു.
ഈ റോഡിൽ പൈപ്പ് ലൈൻ എടുത്ത ഭാഗത്ത് വൻകുഴികളും രൂപപ്പെട്ടിരിക്കുകയാണ്. ഇത് വഴിയുള്ള യാത്രയും ദുസഹമായിരിക്കുകയാണ്. അടിയന്തരമായി അധികൃതർ പരിഹാരം കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.