അബാക്കസ് നാഷണൽ ലെവൽ പരീക്ഷയിൽ മിന്നും വിജയം കരസ്ഥമാക്കി കൊളച്ചേരിയിലെ വിദ്യാർത്ഥികൾ

 

കൊളച്ചേരി:- ബാംഗ്ളൂർ വെച്ച് നടന്ന  അബാക്കസ് നാഷണൽ ലെവൽ പരീക്ഷയിൽ മൂന്നാം സ്ഥാനം കരസ്തമാക്കി കൊളച്ചേരി സ്വദേശികളായ വിദ്യാർത്ഥികൾ അഭിമാനമായി.കൊളച്ചേരിയിലെ  പളളിപ്പറമ്പ് സ്വദേശികളായ വിദ്യാർത്ഥികളായ മിൻഹാ ഫാത്തിമയും , പി മുഹമ്മദും ആണ് മാലി ദ്വീപിൽ വെച്ച് നടക്കുന്ന ഇന്റർനാഷണൽ ലെവൽ പരീക്ഷയിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.

കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ 8-ആം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് മിൻഹ ഫാത്തിമ. കെ പി . പി പി.മുനീർ, ഫൗസിയ കെപി ദമ്പതികളുടെ മകളാണ് മിൻഹ ഫാത്തിമ. 

കൊളച്ചേരി എ. യു. പി സ്കൂൾ 5-ആം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് മുഹമ്മദ്‌. സാബിറ, അഷറഫ് ദമ്പതികളുടെ മകനാണ് മുഹമ്മദ്. B SMART ABACUS ന്റെ കീഴിൽ  അസീറ ടീച്ചറുടെ  പരിശ്രമത്തിലൂടെയാണ് ഇവർ വിജയം നേടിയത്. 


Previous Post Next Post