പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്‌ലാം മദ്രസ കമ്മിറ്റി നബിദിന ആഘോഷ കമ്മിറ്റി രൂപികരിച്ചു.ചെയർമാനായി അയ്യൂബ് ഹാജിയെയും, ജനറൽ കൺവീനറായി അബ്ദുൽ ജലീൽ എം വി യെയും ട്രെഷററായി വി പി മൊയ്ദുവിനെയും തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ ശിഹാബ് എം കെ, കെ എൻ യൂസഫ്, വി പി അബ്ദുൽ അസീസ്, ഹനീഫ പി പി (വൈസ് ചെയർമാന്മാർ), മുജീബ് ടി വി, ഇസ്മായിൽ ഖാസിമി, താജുദ്ധീൻ കെ,ഫജറുദ്ധീൻ എം (ജോയിന്റ് കൺവീനെർമാർ)
വി പി അഹമ്മദ്, വി പി അബ്ദുറഹ്മാമാൻ, ജംഷീർ സി കെ, ഹംസ എം, ഷഫീഖ് പി (ഭക്ഷണം), അഷ്‌റഫ് കെ, നൗഷാദ് വി പി, ഖൈറുദ്ധീൻ കെ വി, നദീർ എം കെ(ഘോഷയാത്ര), മഹമൂദ് കെ പി, ലത്തീഫ് സി കെ (സർട്ടിഫിക്കറ്റ്, ട്രോഫി)എന്നിവരെ തെരഞ്ഞടുത്തു.
മദ്റസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മഹല്ല് പ്രസിഡണ്ട് സി എം മുസ്തഫ അദ്ധ്യക്ഷതയിൽ ഖത്തീബ് ശാഹുൽ ഹമീദ് ബാഖവി ഉദ്ഘാടനം ചെയ്തു.
സദർ മുഅല്ലിം മുഹമ്മദ് ലഥീഫി പ്രസംഗിച്ചു.മഹല്ല് ജനറൽ സിക്രട്ടറി കെ കെ മുസ്തഫ സ്വാഗതവും, സി പി അബ്ദുൽ ഖാദർ മാസ്റ്റർ നന്ദിയും പറഞ്ഞു