കമ്പിൽ പി.രാമചന്ദ്രന്റെ കവിതാ സമാഹാരം 'ഉറവ' പ്രകാശനം നാളെ


കണ്ണൂർ : കവിയും സാംസ്കാരിക പ്രവർത്തകനുമായ കമ്പിൽ പി. രാമചന്ദ്രന്റെ പുതിയ കവിതാ സമാഹാരമായ 'ഉറവ' പ്രകാശനം നാളെ സെപ്റ്റംബർ 3 ന് കൊളച്ചേരിമുക്ക് മുല്ലക്കൊടി ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കണ്ണൂർ സമാന്തരത്തിന്റെ ആഭിമുഖ്യത്തിൽ വൈകുന്നേരം മൂന്ന് മണിക്ക്  നടക്കുന്ന ചടങ്ങിൽ സ്വാമി കൈവല്ല്യാനന്ദ സരസ്വതി പ്രകാശനം നിർവഹിക്കും. നാടകകൃത്ത് കെ.വി ശരത്ചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങും. കവി മാധവൻ പുറച്ചേരി പുസ്തക പരിചയം നിർവ്വഹിക്കും. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിക്കും.

പയ്യന്നൂർ കൃഷ്ണമണി മാരാർ, കെ.ബാലകൃഷ്ണൻ, ബാലകൃഷ്ണൻ കൊയ്യാൽ, ഡോ. വി.സി രവീന്ദ്രൻ, ഡോ. കെ. രമേശൻ, വി.സി ബാലകൃഷ്ണൻ, കെ. സുനിൽകുമാർ, കെ.നിസാർ, അഡ്വ. കസ്തൂരി ദേവൻ, വി. വി. ശ്രീനിവാസൻ എന്നിവർ ആശംസ നേരും. 

Previous Post Next Post