മയ്യിൽ :- മഹിളാ അസോസിയേഷൻ കണ്ടക്കൈ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. മോദി സർക്കാർ സ്ത്രീവിരുദ്ധ സർക്കാർ മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് ആരംഭിച്ച ജാഥ എട്ടയാറിൽ വച്ചു AIDWA ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി.വസന്ത കുമാരി ഉദ്ഘാടനം ചെയിതു. ജാഥ ലീഡർ ഒ.എം ദിവ്യ, ജാഥ മാനേജർ സി.എം അജിത എന്നിവർ നേതൃത്വം നൽകി.
സമാപനം DYFI ബ്ലോക്ക് സെക്രട്ടറി റനിൽ നമ്പ്രം ഉദ്ഘാടനം ചെയ്തു .അനിത വി വി , രതി വി പി , ഗീത മധു , രേഷ്മ എന്നിവർ സംസാരിച്ചു. ജാഥക്ക് MVG സ്മാരക വായനശാല , പാറപ്പുറം , അമ്പിലേരി , കണ്ടക്കൈ പടിഞ്ഞാറ് എന്നിവിടങ്ങളിൽ സ്വീകരണം നൽകി.