ഇരിട്ടി :- SK & MM ന്റെ ബാനറിൽ നിർമ്മിച്ച മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരിയെക്കുറിച്ചുള്ള "സംഗീതവർഷിണി " എന്ന മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തു. മൃദംഗശൈലേശ്വരി ഓഡിറ്റോറിയത്തിൽ വച്ച് ചടങ്ങിൽ ക്ഷേത്രം മേൽശാന്തി പ്രകാശനം ചെയ്തു.
ചടങ്ങിൽ നിർമ്മാതാവ് വി.എ സത്താർ, സംവിധായകൻ നാദം മുരളി, ഗാനരചയിതാവ് സന്തോഷ് കണ്ണൂർ, സംഗീതവും ആലാപനവും നടത്തിയ കണ്ണൂർ രഞ്ജിത്ത്, ക്യാമറമാൻ ലിപിൻ നാരായണൻ , ബിച്ചി കളേഴ്സ്, ദേവസ്വം ബോർഡ് മെമ്പർ സതീശൻ തില്ലങ്കേരി , ബാലകൃഷ്ണൻ പറശ്ശിനി എന്നിവർ സംസാരിച്ചു. തുടർന്ന് മ്യൂസിക്കൽ ആൽബത്തിന്റെ പ്രദർശനവും നടന്നു