യംഗ് ചാലഞ്ചേഴ്‌സ് മയ്യിലിന്റെ ഓണക്കപ്പ് വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റ് ; ആന്തൂർ വെറ്ററൻസ് സെമിയിൽ


മയ്യിൽ :- യംഗ് ചാലഞ്ചേഴ്‌സ് മയ്യിൽ സംഘടിപ്പിക്കുന്ന ഓണക്കപ്പ് വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റിൽ ആന്തൂർ വെറ്ററൻസ് സെമിയിൽ പ്രവേശിച്ചു. ഷജിത് നേടിയ ഏക ഗോളിന് റോയൽ ടൈഗേർസ് കണ്ണൂരിനെ പരാജയപ്പെടുത്തി. മികച്ച താരങ്ങളുമായി ഇറങ്ങിയ റോയലിന് നേതൃത്വം നൽകിയത് മുൻ ഇന്ത്യൻ താരമായ NP പ്രദീപ്‌ ആയിരുന്നു. അനൂപിന്റെ മികച്ച പ്രകടനവും ആന്തൂറിന്റെ വിജയത്തിന് നിർണായകമായി. 

ഇന്ന് സെപ്റ്റംബർ 5 ചൊവ്വാഴ്ച വൈകുന്നേരം 5.30 ന് ആദ്യ സെമി ഫൈനലിൽ യംഗ് ചാലഞ്ചേഴ്‌സ് മയ്യിൽ, റോവേഴ്സ് വെറ്ററൻസ് തലശ്ശേരിയെ നേരിടും.

Previous Post Next Post