മയ്യിൽ :- മയ്യിൽ കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രമ്പാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാ ദിനാചരണവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു. ഗ്രന്ഥശാലകളുടെ സ്വയംഭരണാവകാശം നഷ്ടപ്പെടാനിടയാക്കും വിധം രാജ്യത്തെ ഗ്രന്ഥശാലകളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്താനുളള കേന്ദ്ര ഗവൺമെന്റ് നീക്കത്തിനെതിരെ നടന്ന പ്രതിഷേധ സദസ്സിന്റെ ഉദ്ഘാടനം പുകസ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീധരൻ സംഘമിത്ര നിർവഹിച്ചു. ചടങ്ങിൽ കെ.കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. പി.കെ നാരായണൻ സ്വാഗതം പറഞ്ഞു.
സി.സി രാമചന്ദ്രൻ , വി.പി ബാബുരാജ്, പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ, വി.വി വിജയൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഗ്രന്ഥാലയത്തിൽ അക്ഷരദീപം തെളിയിച്ച് അംഗങ്ങൾ ഗ്രന്ഥശാല സംരക്ഷണ പ്രതിജ്ഞയെടുത്തു. ഈ വർഷത്തെ അംഗത്വ വിതരണ ക്യാംപെയ്ൻ വി.വി വിജയന് അംഗത്വം നൽകി കെ.കെ ഭാസ്കരൻ (പ്രസി. C.R.C) ഉദ്ഘാടനം ചെയ്തു.