മയ്യിൽ :- വേളം പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല സംരക്ഷണ സദസ്സും പുസ്തകചങ്ങലയും, പ്രതിജ്ഞയും നടന്നു. ഗ്രന്ഥശാല സംരക്ഷണ സദസ്സ് പുരോഗമന കലാസാഹിത്യ സംഘം ശ്രീകണ്ഠാപുരം മേഖല സെക്രട്ടറി കെ. കെ. രവി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വായനശാല പ്രസിഡന്റ് യു.ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ. പി. രാധാകൃഷ്ണൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി യു. ശ്രീകാന്തൻ നന്ദിയും പറഞ്ഞു.