കൊളച്ചേരി :- മുൻ കെപിസിസി മെമ്പറും കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖനുമായ എം.ഗോവിന്ദൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. കൊളച്ചേരി ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം എൻ ചേലേരി സ്മാരക കോൺഗ്രസ് മന്ദിരത്തിൽ അനുസ്മരണയോഗം നടത്തി. ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ ഉദ്ഘാടനം ചെയ്തു.കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് കെ ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.പി ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി.
നേതാക്കളായ എം അനന്തൻ മാസ്റ്റർ, പി കെ പ്രഭാകരൻ മാസ്റ്റർ, സി എം പ്രസീത ടീച്ചർ, കെ അച്യുതൻ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സജിമ, വി സന്ധ്യ എന്നിവർ സംസാരിച്ചു. ചേലേരി മണ്ഡലം പ്രസിഡണ്ട് എൻ വി പ്രേമാനന്ദൻ സ്വാഗതവും മുരളി മാസ്റ്റർ നന്ദിയും പറഞ്ഞു.