ചേലേരി :- മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടതിൽ ആഹ്ലാദം പ്രകടിപ്പിച്ച് വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ ചേലേരിമുക്ക് ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.
മുഹമ്മദ് എം വി, അനീഷ് പാലച്ചാൽ, ജാഫർ പാറപ്പുറം എന്നിവർ നേതൃത്വം നൽകി. വെൽഫെയർ പാർട്ടി ജില്ലാ സമിതി അംഗം നിഷ്ത്താർ പ്രഭാഷണം നടത്തി.