മലപ്പട്ടം പഞ്ചായത്തിൽ നടത്തിയ സി.പി.ഐ പദയാത്ര സമാപിച്ചു


മലപ്പട്ടം :- ബി.ജെ.പി.യെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രവാക്യമുയർത്തി സി.പി.ഐ മലപ്പട്ടം പഞ്ചായത്തിൽ നടത്തിയ പദയാത്ര മലപ്പട്ടത്ത് സമാപിച്ചു. അടുവാപ്പുറത്ത് നിന്ന് സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവംഗം പി.പി.കെ മധുസൂദനൻ ജാഥാ ലീഡർ പി.പി ഉണ്ണി കൃഷണന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പതിനാറാപറമ്പ് തലക്കോട്,മേപ്പറമ്പ്, കുപ്പം, പൂക്കണ്ടം,  കത്തിയണക്ക് , അടിച്ചേരി തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.

ജാഥാ ഡപ്യുട്ടി ലീഡർ ടി.കെ പ്രേമരാജൻ . ഡയരക്ടർ പി.പി നാരായണൻ,  സി.പി.ഐ മയ്യിൽ മണ്ഡലം അസി.സെക്രട്ടറി കെ.എം മനോജ്, ടി.കെ.സുജാത , കെ. ലളിത കുമാരി സി.നാരായണൻ ഒ.വി രത്നകുമാരി സി.എം സുലോചന, പി.വി വാസുദേവൻ, ടി.പി ബിന്ദു, കെ.ഷാജി തുടങ്ങിയവർ സംസാരിച്ചു.

മലപ്പട്ടത്ത് നടന്ന സമാപന യോഗം മയ്യിൽ മണ്ഡലം സെക്രട്ടറി കെ.വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പി.പി നാരായണൻ അധ്യക്ഷനായി. കെ. എം മനോജ് കുമാർ, വി. ഉത്തമൻ എന്നിവർ സംസാരിച്ചു. സി.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.

Previous Post Next Post