മയ്യിൽ :- കയരളം നോർത്ത് എ എൽ പി സ്കൂളിൽ 2023-24 അധ്യയന വർഷത്തെ വിവിധ മേളകൾക്ക് തുടക്കമായി. കയരളംമൊട്ട ഗ്രൗണ്ടിൽ നടന്ന കായികമേള ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. വിവിധ ഇനങ്ങളിൽ കായിക പ്രതിഭകൾ മാറ്റുരച്ചു. മത്സരവിജയികൾക്ക് പ്രധാനാധ്യാപിക എം.ഗീത സമ്മാനങ്ങൾ വിതരണം ചെയ്തു.
ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സ്കൂൾ തല കലാ മേള നടക്കും. മത്സരങ്ങളിൽ വിജയികളാകുന്നവർ ഉപജില്ലാ മേളകളിൽ മത്സരിക്കും. വി.സി മുജീബ്, എം.പി നവ്യ, കെ.വൈശാഖ് എന്നിവർ നേതൃത്വം നൽകി. ഒക്ടോബർ 4,5 തീയ്യതികളിൽ മാങ്ങാട്ടുപറമ്പ് കെ എ പി ഗ്രണ്ടിൽ തളിപ്പറമ്പ് സൗത്ത് സബ്ജില്ലാതല കായികമേള നടക്കും.