കൊളച്ചേരി :- കൊളച്ചേരി സബ് ട്രഷറിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി കൊളച്ചേരി പഞ്ചായത്തിൽ റവന്യൂ വകുപ്പിന് കീഴിലുള്ള കൊളച്ചേരി വില്ലേജിലെ കമ്പിൽ ടൗണിലെ 10 സെന്റ് സ്ഥലം ട്രഷറി വകുപ്പിന് കൈമാറി.
ചടങ്ങിൽ പഞ്ചായത്ത് ഗ്രാമ പ്രസിഡന്റ് കെ.പി.അബ്ദുൾ മജീദ്, ജില്ലാ ട്രഷറി ഓഫീസർ ഹൈമ കെ.പി , തളിപ്പറമ്പ ദൂരേഖ താഹസിൽദാർ കെ ചന്ദശേഖരൻ, ജില്ലാ ട്രഷറി ജൂനിയർ സുപ്രണ്ട് ടി മുരളിധരൻ , വില്ലേജ് ഓഫിസർ കെ.വി മഹേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിമ , സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയ്യർമാൻ ബാലസുബ്രമണ്യൻ എന്നിവർ പങ്കെടുത്തു.