ജില്ലാ റബീഅ് കോൺഫറൻസ് ഇന്ന്



കണ്ണൂർ :- തിരുനബി (സ്വ) ; സ്നേഹം, സമത്വം, സഹിഷ്ണുത എന്ന പ്രമേയത്തിൽ നടത്തുന്ന റബീഅ് ക്യാമ്പയിനിന് തുടക്കം കുറിച്ചും, റബീഉൽ അവ്വലിനെ സ്വാഗതമോതിയും ജില്ലാ എസ് കെ എസ് എസ് എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന റബീഅ് കോൺഫറൻസും, പി കെ പി ഉസ്താദ് അനുസ്മരണവും സെപ്റ്റംബർ 15 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ കണ്ണൂർ സിറ്റി മരക്കാർകണ്ടി രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ വെച്ച് നടക്കും. അസ്റ് നിസ്കാരാനന്തരം സ്വാഗതസംഘം ചെയർമാൻ സി സമീർ സാഹിബ് പതാക ഉയർത്തലോടെ പരിപാടികൾക്ക് തുടക്കമാവും. അസ്‌ലം അസ്ഹരി പൊയ്തുംകടവിൻറെ അധ്യക്ഷതയിൽ സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. പി പി ഉമർ മുസ്‌ലിയാർ കൊയ്യോട് പി കെ പി ഉസ്താദ് അനുസ്മരണ പ്രഭാഷണം നിർവ്വഹിക്കും. മാണിയൂർ അഹ്‌മദ് മുസ്‌ലിയാർ അനുഗ്രഹഭാഷണം നടക്കും. അൻവർ മുഹ്‌യദ്ധീൻ ഹുദവി ആലുവ പ്രവാചകപ്രകീർത്തന പ്രഭാഷണം നിർവ്വഹിക്കും. ചെറുമോത്ത് ഉസ്താദ് കൂട്ടുപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.

ജില്ലാതല ഖുർആൻ മെസ്സേജ് പ്രോഗ്രാം (ക്യു. എം. പി ) ജേതാക്കൾക്കുള്ള അവാർഡ് വേദിയിൽ വെച്ച് വിതരണം ചെയ്യും. മൻഖൂസ് മൗലിദ് സദസ്സിന് ജില്ലയിലെ സയ്യിദൻമാർ നേതൃത്വം നൽകും. ഖാജ ഹുസൈൻ ദാരിമി മദ്ഹ് ആലപിക്കും. സമസ്തയുടേയും പോഷകഘടകങ്ങളുടേയും നേതാക്കൾ, മുദരിസുമാർ, മുതഅല്ലിമുകൾ, മേഖല ക്ലസ്റ്റർ ശാഖാ ഭാരവാഹികൾ തുടങ്ങി ആയിരക്കണക്കിന് പേർ സംബന്ധിക്കും. വാഹനങ്ങളുമായി വരുന്നവർ മരക്കാർകണ്ടി പോലീസ് സ്റ്റേഷൻ റോഡിൽ ആളുകളെ ഇറക്കി പ്രത്യേകം തയ്യാറാക്കിയ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ നിർത്തിയിടണമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.



Previous Post Next Post