സേവാദൾ കൊളച്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിപ്പറമ്പ് ഒലിപ്പ് റോഡ് ശുചീകരിച്ചു


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് സേവാദൾ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സേവാദൾ കൊളച്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിപ്പറമ്പ് ഒലിപ്പ് റോഡ് ശുചീകരണം നടത്തി. ജില്ലാ സേവാദൾ ട്രഷറർ മൂസ പള്ളിപ്പറമ്പ്, കൊളച്ചേരി മണ്ഡലം സേവാദൾ പ്രസിഡന്റ് ഷംസു കൂളിയാട് , കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമാരായ എ. പി അമീർ, കെ. പി ഷുക്കൂർ, വാർഡ് മെമ്പർ മുഹമ്മദ്‌ അഷ്‌റഫ്‌, പറമ്പിൽ റാഫി, പറമ്പിൽ ഹിഷാം, എം.വി അബ്ദുൾ ജലീൽ, വി.വി സുബൈർ, ഉനൈസ് സി. കെ തുടങ്ങിയവർ നേതൃത്വം നൽകി.



Previous Post Next Post