ലയൺസ് ക്ലബ്ബ് മയ്യിലിൻ്റെ ആഭിമുഖ്യത്തിൽ ലോക ഹൃദയദിനത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു


മയ്യിൽ :-
ലയൺസ് ക്ലബ്ബ് മയ്യിൽ ആഭിമുഖ്യത്തിൽ ഹൃദയാരോഗ്യം നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ചും അതിനായി വ്യായാമത്തിൽ ഏർപ്പെടുകയെന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനും സപ്തംബർ 29 ലോക ഹൃദയ ദിനത്തിൽ രാവിലെ മയ്യിൽ ടൗണിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.

ഡോ. എസ് പി ജുനൈദ് ഫ്ലാഗ് ഓഫ് ചെയ്തു. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് പി കെ നാരായണൻ അധ്യക്ഷത വഹിച്ചു, ജില്ല ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ട് കെ ചന്ദ്രൻ ക്ലബ് സെക്രട്ടറി ബാബു പണ്ണേരി, ട്രഷറർ രാജീവ് മാണിക്കോത്ത് എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. കൂട്ടയോട്ടത്തിൽ നിർവധിപേർ പങ്കെടുത്തു.

Previous Post Next Post