നാറാത്ത് സ്വദേശിയുടെ ട്രാവലർ മോഷണം പോയ സംഭവം ; പ്രതികളെ അറസ്റ്റ് ചെയ്തു


മയ്യിൽ :- നാറാത്ത് നിന്നും ട്രാവലർ മോഷണം പോയ സംഭവത്തിൽ പ്രതികളെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി ദേവർകോവിൽ ആഷിഫ് അബ്ദുൾ ബഷീർ (30), തൊട്ടിൽപ്പാലം കാവിലും പാറ ചുണ്ടമ്മൽ ഹൗസിൽ സുബൈർ (35) എന്നിവരെയാണ് മയ്യിൽ ഇൻസ്പെക്ടർ ടി.പി സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

 കഴിഞ്ഞമാസം 17നായിരുന്നു കേസിനാസ്പദമായ സംഭവം. നാറാത്ത് സ്വദേശി ശ്രിജേഷിന്റെ കെ എൽ 43 ജെ 2300 നമ്പർ ട്രാവലർ നാറാത്ത് വാച്ചാപ്പുറം എന്ന സ്ഥലത്ത് വെച്ച് മോഷണം പോയത്. പിന്നീട് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും സിസിടിവി ക്യാമറ പരിശോധിച്ചും നടത്തിയ ശാസ്ത്രിയ അന്വേഷണത്തിലാണ് പ്രതികളാണ് കൃത്യം നടത്തിയത് എന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം പ്രതികളായ ഇവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റ സമ്മതം നടത്തുകയും പിന്നീട് വ്യാഴാഴ്ച വൈകുന്നേരം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

 കണ്ണൂർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ ടി.കെ രത്നകുമാറിന്റെ മേൽ നോട്ടത്തിൽ മയ്യിൽ ഇൻസ്പെക്ടർ ടി.പി സുമേഷ്, എസ്ഐമാരായ അബൂബക്കർ സിദ്ദിഖ്, അബ്ദുൽറഹ്മാൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാജി, സ്നേഹേഷ്, സിപിഓമാരായ വിനിത്, സഹജ, പ്രതിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

Previous Post Next Post