KEWSA മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വയറിംഗ് ചെയ്തു നൽകി


മയ്യിൽ :- കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (കെ.ഇ.ഡബ്ല്യു.എസ്.എ) മയ്യിൽ യൂണിറ്റ് പാവന്നൂർമൊട്ടയിലെ വി.പി ആയിഷയുടെ വീടിന്റെ വയറിങ്ങിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കി. "ഇത്തിരി സഹായം ഒത്തിരി വെളിച്ചം' പദ്ധതിയുടെ ഭാഗമായാണ് നിർധനകുടുംബത്തിന് വയറിംഗ് ചെയ്ത് നൽകിയത്.

യൂണിറ്റ് പ്രസിഡന്റ് കെ.സി. സുഭാഷ്, ജില്ലാ ജോയിന്റ് സെക്രട്ട റി പി.പി. ഷിബു, യൂണിറ്റ് സെക്രട്ടറി കെ. മഹേഷ് എന്നിവർ നേതൃത്വം നൽകി. എ. സുധാകരൻ, വി. പി അനീഷ്, എ.പി. ഷൈജു, കെ.എം. സുശാന്ത്, എ. വിജേഷ്, അജയകുമാർ, എം. സനൽ, സദാനന്ദൻ വരക്കണ്ടി എന്നിവർ പങ്കെടുത്തു.

Previous Post Next Post