കൊളച്ചേരി: - കെ എസ് എസ് പി എ കൊളച്ചേരി മണ്ഡലം കമ്മിറ്റി ,ദേശീയ അധ്യാപക ദിനത്തിൽ മുതിർന്ന KSSPA അംഗവും പെരുമാച്ചേരി എ യു പി സ്കൂൾ റിട്ട: പ്രധാന അധ്യാപകനുമായ കെ എം രാമചന്ദ്രൻ മാസ്റ്ററെ ആദരിച്ചു.
ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് സി.വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രറി സി ശ്രീധരൻ മാസ്റ്റർ, സംസ്ഥാന കൗൺസിൽ അംഗം പി കെ പ്രഭാകരൻ, ബ്ലോക്ക് ജോയിൻറ് സെക്രട്ടറി കെ മുരളീധരൻ ,കെ.എം നാരായണൻ മാസ്റ്റർ എന്നിവർ ആംശംസിച്ചു. സെക്രട്ടറി പി കെ രഘുനാഥൻ സ്വാഗതവും കെ എം രാമചന്ദ്രൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.