പത്രവിതരണ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തണം - ന്യൂസ് പേപ്പർ എജൻ്റ് & വിതരണ തൊഴിലാളി യൂണിയൻ എസ്.ടി.യു ജില്ലാ കമ്മറ്റി



കണ്ണൂർ :- പത്രവിതരണ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തണമെന്ന് ന്യൂസ് പേപ്പർ എജൻ്റ് & വിതരണ തൊഴിലാളി യൂണിയൻ എസ്.ടി.യു ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു . എസ്.ടി.യു ജില്ലാ കമ്മറ്റി ഓഫീസിൽ നടന്ന കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് ആലി കുട്ടി പന്നിയൂർ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ബി.കെ അഹമ്മദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

ഒ.കെ മൊയ്തീൻ കെ.പി.എ സലിം, കെ.പി മുഹമ്മദ് ഹാരിസ്, സി. എറമുളളാൻ, വി.സി മഹറുഫ്, ഖാദർ മുണ്ടരി, എന്നിവർ സംസാരിച്ചു.

 ന്യൂസ് പേപ്പർ ഏജൻ്റ്& വിതരണ തൊഴിലാളി യുണിയൻ എസ്. ടി.യു പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡണ്ട് : കെ.പി മുഹമ്മദ് ഹാരിസ്‌   

വൈസ് പ്രസിഡണ്ട് : വി.സി.സി മഹറുഫ്, സലാം പാമ്പുരുത്തി 

ജനറൽ സെക്രട്ടറി : കെ.പി.എ സലീം

സെക്രട്ടറി : ഖാദർ മുണ്ടേരി, എം.അബ്ദുറഹിമാൻ, ബി.കെ ഹാരിസ്

ട്രഷറർ : സി. എറമുള്ളാൻ 

 

Previous Post Next Post