കൊളച്ചേരി : കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിൻ്റെ ആഭിമുഖ്യത്തിലുള്ള കൊളച്ചേരി കലാഗ്രാമത്തിൻ്റെ നേതൃത്വത്തിൽ അണിയലം തെയ്യം എക്സിബിഷൻ 26, 27 തീയതികളിൽ സ്കൂൾ കളിമുറ്റം ബോധനോദ്യാനത്തിൽ നടക്കും. തെയ്യം പ്രമേയമായ പ്രദർശനത്തിൽ പെയ്ൻ്റിംഗുകൾ, ശില്പങ്ങൾ, ഫോട്ടോകൾ, തെയ്യച്ചമയങ്ങൾ, മുഖത്തെഴുത്ത് തുടങ്ങിയവ ഉണ്ടാകും.
ഒക്ടോബർ 26 ന് വൈകുന്നേരം 4 മണിക്ക് കേരള ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി അജയകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് കൊളച്ചേരിയിലും പരിസരത്തുമുള്ള ചിത്രകാരൻ പങ്കെടുക്കുന്ന വൻ ബാനർ ചിത്രരചന നടക്കും. ഉത്തര മലബാറിൽ തെയ്യക്കാലത്തിന് തുടക്കം കുറിച്ചു കൊണ്ട് തുലാം പത്തിന് ചാത്തമ്പള്ളി വിഷകണ്ഠൻ തെയ്യം നടക്കുന്നതിൻ്റെ അനുബന്ധമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ നടക്കുന്ന പ്രദർശനം ഒക്ടോബർ 27 ന് വൈകുന്നേരം സമാപിക്കും.