WIM അഴീക്കോട്‌ മണ്ഡലം കമ്മിറ്റി പാലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി


പുതിയതെരു :- പാലസ്തീനിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ വിമൻ ഇന്ത്യ മൂവ്മെന്റ് (WIM) അഴീക്കോട് മണ്ഡലം കമ്മിറ്റി പുതിയതെരുവിൽ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി. യുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന നരനായാട്ട് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട്  WIM മണ്ഡലം പ്രസിഡണ്ട് ഷഹർബാനു സുനീർ സംസാരിച്ചു.

ജില്ലാ കമ്മിറ്റി അംഗം ഫാത്തിമ സുഹറ, മണ്ഡലം സെക്രട്ടറി സുജിദത്ത് റഹീം, വൈസ് പ്രസിഡണ്ട് ജാസ്മിൻ അബ്ദുല്ല, ജസീറ, മുബ്സീന തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post