തളിപ്പറമ്പ് :- തളിപ്പറമ്പ് മണ്ഡലം സമ്പൂര്‍ണ്ണ ശുചിത്വ മണ്ഡലം പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള ഏകദിന ശില്‍പശാല എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കരിമ്പം കില ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ആന്തൂര്‍ നഗരസഭ അധ്യക്ഷന്‍ പി മുകുന്ദന്‍, തളിപ്പറമ്പ് നഗരസഭ അധ്യക്ഷ മുര്‍ഷിദ കൊങ്ങായി, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ പി രമണി(മലപ്പട്ടം), സുനിജ ബാലകൃഷ്ണന്‍( ചപ്പാരപ്പടവ് ), വി എം സീന (കുറുമാത്തൂര്‍), എം വി അജിത (മയ്യില്‍), പി പി റജി (കുറ്റിയാട്ടൂര്‍), ടി ഷീബ(പരിയാരം), കെ പിഅബ്ദുള്‍ മജീദ് (കൊളച്ചേരി), ആര്‍ ഡി ഒ ഇ പി മേഴ്‌സി, എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍, ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ എം സുനില്‍ കുമാര്‍, നവകേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, കില ജില്ലാ ഫെസിലിറ്റേറ്റര്‍ പി വി രത്‌നാകരന്‍, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയന്‍, കെ എസ് ഡബ്ള്യു എം പി ജില്ലാ ഓഫീസർ വിനോദ് കുമാര്‍, സമ്പൂര്‍ണ്ണ ശുചിത്വ മണ്ഡലം പദ്ധതി കോ ഓർഡിനേറ്റർ നളിനാക്ഷന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.