മയ്യിൽ :- മൺസൂൺ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ACE ബിൽഡേഴ്സ് ടീം അംഗങ്ങൾക്ക് അനുമോദനം നൽകി. മയ്യിൽ പഞ്ചായത്ത് മെമ്പർ ഇ.എം സുരേഷ് ബാബുവിൻ്റെ അധ്യക്ഷതയിൽ സാംസ് ഹാളിൽ വച്ച് നടന്ന ചടങ്ങ് മുൻ സംസ്ഥാന ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് എം.വി മോഹനൻ ഉദ്ഘാടനം ചെയ്തു. ജേതാക്കൾക്ക് ഉപഹാര സമർപ്പണം നടത്തി.
ചടങ്ങിൽ ലയൻസ് ക്ലബ് പ്രസിഡൻ്റ് പി.കെ നാരായണൻ, യങ് ചലഞ്ചേഴ്സ് ക്ലബ് പ്രസിഡൻ്റ് എം.വി കുഞ്ഞിരാമൻ മാസ്റ്റർ,കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് കെ.ചന്ദ്രൻ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. ബാബു പണ്ണേരി സ്വാഗതവും നിഖിൽ .പി നന്ദിയും പറഞ്ഞു.