കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം മഹാനവരാത്രി ആഘോഷത്തിൽ സാംസ്കാരിക സദസ്സ് ഇന്ന്


കൊളച്ചേരി :- കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം മഹാനവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി സാംസ്കാരിക സദസ്സ് ഇന്ന് വൈകിട്ട് 6 മണിക്ക് നടക്കും.

ഇന്ന് ഒക്ടോബർ 23 തിങ്കളാഴ്ച മഹാനവമി ദിനത്തിൽ ദീപാരാധന, നവരാത്രിപൂജ, വാഹനപൂജ, ആയുധപൂജ എന്നിവ നടക്കും. വൈകുന്നേരം 6 മണിക്ക് സരസ്വതി മണ്ഡപത്തിൽ നടക്കുന്ന സാംസ്കാരിക സദസ്സ് ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സി. വി ശ്രീരാമൻ സ്മൃതി പുരസ്കാര ജേതാവ് ഡോ: ശ്യാം കൃഷ്ണൻ, കേണൽ വെങ്കിട്ട രമണൻ, അഭിരാം ചേലേരി, ഒ.ദേവി എന്നിവരെ ആദരിക്കും. തുടർന്ന് അഭിരാം ചേലേരി അവതരിപ്പിക്കുന്ന സോപാന സംഗീതം, ക്ഷേത്ര കമ്മിറ്റി വക വാദ്യത്തോട് കൂടിയ നിറമാല എന്നിവ ഉണ്ടായിരിക്കും.

ഒക്ടോബർ 24 ചൊവ്വാഴ്ച വാഹനപൂജ, ആയുധപൂജ, ഗ്രന്ഥപൂജ, ഗ്രന്ഥമെടുപ്പ്, എഴുത്തിനിരുത്തൽ എന്നിവ നടക്കും.

Previous Post Next Post