നാറാത്ത് വലിയപറമ്പ് ശ്രീ മാരിയമ്മ ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും പുത്തടി അടിയന്തരവും തുടങ്ങി

 


നാറാത്ത്:- നാറാത്ത് വലിയപറമ്പ് ശ്രീ മാരിയമ്മ ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും പുത്തടി അടിയന്തരവും തുടങ്ങി. പരിപാടികളുടെ ഉദ്ഘാടനം ശ്രീശങ്കര പഠന ഗവേഷണ കേന്ദ്രം ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു .ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ കൃഷ്ണൻ അധ്യക്ഷത വഹിച്ചു .ക്ഷേത്രം ജന്മാരി കെ എൻ അജയകുമാർ ,സെക്രട്ടറി കെ സോമൻ ,കെ പുഷ്പജൻ, കെ രമേശൻ പ്രസംഗിച്ചു. കെ.ദിനേശൻ സ്വാഗതവും സി.വി.പ്രശാന്തൻ നന്ദിയും പറഞ്ഞു .മാതൃസമിതി  തിരുവാതിരക്കളി, കൈകൊട്ടിക്കളി അവതരിപ്പിച്ചു. ഗ്രന്ഥം വെപ്പ്, വാഹനപൂജ, ആയുധപൂജ,വിദ്യാരംഭം എന്നിവ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കും

Previous Post Next Post