കമ്പിൽ :- തളിപ്പറമ്പ് നിയോജകമണ്ഡലം യോഗ തീരുമാനപ്രകാരം പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അടിയന്തരയോഗം കമ്പിൽ എം എൻ ചേലേരി സ്മാരക കോൺഗ്രസ് മന്ദിരത്തിൽ വച്ച് ചേർന്നു. യോഗം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി തളിപ്പറമ്പ് നിയോജകമണ്ഡലം യുഡിഎഫ് കൺവീനറുമായ ടി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. കൊളച്ചേരി മണ്ഡലം പ്രസിഡണ്ട്.. കെ ബാലസുബ്രഹ്മണ്യ അധ്യക്ഷത വഹിച്ചു.
കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കെ.പി ശശിധരൻ, നേതാക്കളായ ദാമോദരൻ കൊയിലേരിയൻ, സി ശ്രീധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
കൊളച്ചേരി മണ്ഡലം സെക്രട്ടറി കെ ബാബു സ്വാഗതവും സെക്രട്ടറി എ ഭാസ്കരൻ നന്ദിയും പറഞ്ഞു.