നാറാത്ത് :- ബിജെപിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി സി.പി.ഐ നാറാത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പദയാത്ര സംഘടിപ്പിച്ചു. കണ്ണാടിപ്പറമ്പിൽ സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവംഗം അഡ്വ.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ ടി.സി. ഗോപാലകൃഷണൻ പി.രവീന്ദ്രൻ അധ്യക്ഷനായി. പി.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. മയ്യിൽ മണ്ഡലം സെക്രട്ടറി കെ.വി.ഗോപിനാഥ്, കെ .വി.ബാലകൃഷണൻ, വി. ഉത്തമൻ എന്നിവർ സംസാരിച്ചു.
ആറാം പീടിക . ഓണപ്പറമ്പ ആലീൻകീഴിൽ നാറാത്ത് വഴി ടി.സി ഗേറ്റിൽ സമാപിച്ചു. സ്വീകരണ യോഗങ്ങളിൽ ജാഥാ ലീഡർ ടി.സി. ഗോപാലകൃഷണൻ, ഡപ്യൂട്ടി ലീഡർ പ്രമീള പിരമേശൻ നണിയൂർ ജാഥ 1 ഡയരക്ടർ . പി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.സമാപന സമ്മേളനം ജില്ലാ എക്സിക്യൂട്ടിവംഗം പി.കെ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു.