കണ്ണൂർ ദസറയിൽ സംഗീതനിശയുമായി കണ്ണൂർ ഷെരീഫ്


കണ്ണൂർ :- കണ്ണൂർ കോർപ്പറേഷൻ നടത്തുന്ന കണ്ണൂർ ദസറയുടെ ആറാംദിനം സാംസ്ക്കാരിക സമ്മേളനത്തോടെ തുടങ്ങി. ഗായകൻ വി.ടി മുരളി ഗാനം ആലപിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ സ്ഥിരംസമിതി ചെയർമാൻ സിയാദ് തങ്ങൾ അധ്യക്ഷത വഹിച്ചു. സംവിധായകൻ ഇ.എം അഷറഫ് മുഖ്യാതിഥിയായി.

അഡ്വ.പി.കെ അൻവർ, പനയൻ ഉഷ, അമൃത രാമകൃഷ്ണൻ, ടി.ഹംസ, എം.കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് കെ.എം ദേവിക, ദേവ്ന വിനോദ് എന്നിവർ അവതരിപ്പി ച്ച ഭരതനാട്യം, പള്ളിക്കുന്ന് തിരുവാതിരസംഘം അവതരിപ്പിച്ച തിരുവാതിരക്കളി, ദേവ് ബിജേഷ് അവതരിപ്പിച്ച മോഹിനിയാട്ടം, കമാലുദ്ധീൻ സിനാൻ അവതരിപ്പിച്ച നൃത്തം എന്നിവ അരങ്ങേറി. കണ്ണൂർ ഷെരീഫ് നയിച്ച ഗാനമേളയും നടന്നു. 

Previous Post Next Post