മയ്യിൽ :- കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ ബ്ലോക്കിന്റെ നേതൃത്വത്തിൽ മയ്യിൽ പെൻഷൻ ഭവനിൽ വയോജന ദിനം ആഘോഷിച്ചു. ബ്ലോക്ക് പ്രസിഡന്റ്. കെ.വി യശോദ ടീച്ചറുടെ അധ്യക്ഷതയിൽ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം പി.വി പത്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിയന്റെ സ്ഥാപകപ്രസിഡന്റ് പി.ചിത്രൻ നമ്പൂതിരിപ്പാട്, സ്ഥാപക ജനറൽ സെക്രട്ടറി വി.ചാക്കോ മാസ്റ്റർ, മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.ഗോവിന്ദൻ നമ്പ്യാർ എന്നിവരുടെ ഛായാചിത്രങ്ങൾ അനാഛാദനം ചെയ്തു കൊണ്ട് ഉദ്ഘാടകൻ സംസാരിച്ചു.
ജില്ലാ സിക്രട്ടറി ഇ. മുകുന്ദൻ, ബ്ലോക്ക് രക്ഷാധികാരി കെ.ബാലകൃഷ്ണൻ, സി. കെ.ജനാർദ്ദനൻ നമ്പ്യാർ, പി.വി.രാജേന്ദ്രൻ , വി.സി ഗോവിന്ദൻ , പി.പി.അരവിന്ദാക്ഷൻ, എം.ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. സി.പത്മനാഭൻ സ്വാഗതവും ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു.