ദാറുൽ ഹസനാത്ത് മദ്രസ വിദ്യാർത്ഥികളുടെ നൂറുൻ അലാ നൂർ റബീഹ് ഫെസ്റ്റ് സമാപിച്ചു


കണ്ണാടിപ്പറമ്പ് : ദാറുൽ ഹസനാത്ത് മദ്റസ വിദ്യാർഥികളുടെ നബിദിന പരിപാടി നൂറുൻ അലാ നൂർ റബീഹ് ഫെസ്റ്റ് സമാപിച്ചു. സമാപന പരിപാടി ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ ഉദ്ഘാടനം ചെയ്തു. വി.എ മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി.

വിവിധ മത്സരങ്ങളിൽ പ്രൈസ് നേടിയവരെയും ടോപ്പ് പ്ലസ് നേടിയ സിയ ഫാത്തിമയെയും കമ്മിറ്റി ആദരിച്ചു. ഫ്ലവർ ഷോ, ദഫ്, സകൗട്ട്, ബുർദ , സൂഫീ ചുവട് തുടങ്ങിയ പരിപാടികൾ വിദ്യാർഥികൾ അവതരിപ്പിച്ചു.

കെ.പി അബൂബക്കർ ഹാജി, മുഹമ്മദലി ആറാംപീടിക, അഹ്മദ് മൗലവി, നൗഫൽ ഹസന വി, ഫരീദ് ദാരിമി, അബ്ദുറഹ്മാൻ ഹാജി, മായിൻ മാസ്റ്റർ,എ.ടി മുസ്തഫ ഹാജി, ഹുസൈൻ എം.വി, പി.പി ഖാലിദ് ഹാജി, ശരീഫ് മാസ്റ്റർ, ഒ.പി മൂസാൻ ഹാജി, അയ്യൂബ് മൗലവി, ഫാറൂഖ് ഹുദവി, മുഹമ്മദ് കുഞ്ഞി മാസ്റ്റർ ,ബി.യൂസുഫ് സംബന്ധിച്ചു.മുബാറക് ഹുദവി സ്വാഗതവും ഉനൈസ് ഹുദവി നന്ദിയും പറഞ്ഞു.

Previous Post Next Post