കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം നവരാത്രി ആഘോഷത്തിന് തുടക്കമായി


ഊട്ടുപുറം :- കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ 22,23,24 തീയ്യതികളിൽ നടക്കും.

ഇന്ന് ഒക്ടോബർ 22 ഞായറാഴ്ച വൈകുന്നേരം 5.30ന് ഗ്രന്ഥം വെക്കൽ, 6.30 ന് ദീപരാധന, സരസ്വതി പൂജ, അത്താഴ പൂജ എന്നിവ ഉണ്ടായിരിക്കും. ഒക്ടോബർ 23 തിങ്കളാഴ്ച വൈകുന്നേരം വാഹനപൂജ, വൈകുന്നേരം 7.30 ന് കലാമണ്ഡലം നയന കുറ്റ്യാട്ടൂർ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ.

ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ ഉഷപൂജ , 8.30ന് സരസ്വതി പൂജ, തുടർന്ന് ഗ്രന്ഥം എടുക്കൽ വിദ്യാരംഭം എന്നിവ നടക്കും.

Previous Post Next Post