മയ്യിൽ :- തളിപ്പറമ്പ് നൈപുണ്യ വികസന സംരംഭകത്വ തൊഴിൽ പദ്ധതിയുടെ മയ്യിൽ പഞ്ചായത്ത്തല ഉദ്ഘാടനം മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു.
മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എ.ടി രാമചന്ദ്രൻ ആശംസയർപ്പിച്ച് സംസാരിച്ചു. കേരള നോളഡ്ജ് ഇക്കോണമി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ സൗമ്യ ജി.പി, KKEM തളിപ്പറമ്പ് മണ്ഡലം കോ-ഓർഡിനേറ്റർ ജിഫാന എന്നിവർ പദ്ധതി വിശദീകരിച്ചു. പ്രൊജക്റ്റ് പഞ്ചായത്ത് കോ-കോർഡിനേറ്റർ എൻ.വി ശ്രീജിനി പരിപാടി കോർഡിനേറ്റ് ചെയ്തു.
പരിശീലന പരിപാടിയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.പ്രീത, വി.വി അനിത* മറ്റു ഭരണസമിതി അംഗങ്ങൾ, കില ആർ പി രവി നമ്പ്രം , സി ഡി എസ് ചെയർപേഴ്സൺ വി.പി രതി, മറ്റ് സി ഡി എസ് അംഗങ്ങൾ, വ്യവസായ വകുപ്പ് ഇന്റേൺ ശ്രീരാഗ്, കമ്മ്യൂണിറ്റി കൗൺസിലർ ലത.പി, CWF ഗീതിക ടി.വി, MEC മാരായ രജനി, രാധാമണി, രമ്യ , രജന, അംഗനവാടി വർക്കേഴ്സ്,ആശ പ്രവർത്തകർ, ഏസ് ബിൽഡർസ് സിഇഒ ബാബു പണ്ണേരി എന്നിവർ പങ്കെടുത്തു.
മയ്യിൽ ഗ്രാമപഞ്ചായത്ത് അക്കൗണ്ടന്റ് അജേഷ് പി.കെ സ്വാഗതവും കമ്മ്യൂണിറ്റി അംബാസ്സഡർ രേഷ്മ എം.വി നന്ദിയും പറഞ്ഞു.