കണ്ണൂർ :- അഖില ഭാരത ശ്രീമദ് ഭാഗവതസത്രം സംഘാടക സമിതി ഓഫീസ് പുഴാതി സോമേശ്വരി ക്ഷേത്രത്തിനടുത്ത് കാട്ടാമ്പള്ളി റോഡിൽ മുന്നോക്ക ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ.സി.സോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ശ്രീമദ്ഭാഗവത മഹാസത്രം വർക്കിംഗ് ചെയർമാൻ രവീന്ദ്രനാഥ് ചേലേരി അധ്യക്ഷത വഹിച്ചു.
ചിറക്കൽ കോവിലകം സി.കെ.സുരേഷ് വർമ്മ,ജനറൽ കൺവീനർ കെ.വി.മുരളിമോഹൻ, കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ,ധനലക്ഷ്മി ബാങ്ക് മാനേജർ സുരേഷ്, അച്യുതൻ നമ്പ്യാർ, തുടങ്ങിയവർ പ്രസംഗിച്ചു.
39-ാം അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം 2023 ഡിസംബർ മൂന്നു മുതൽ 14 വരെ പുഴാതി സോമേശ്വരി ക്ഷേത്രം പടിഞ്ഞാറേ നടയിലുള്ള ദ്വാരകാപുരിയിലാണ് നടക്കുക. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, കെ.സി. വേണുഗോപാലൻ എം.പി, ചിറക്കൽ കോവിലകം കോലത്തിരി വലിയ രാജ ഉത്രട്ടാതി തിരുനാൾസി.കെ. രാമവർമ്മ എന്നിവർ രക്ഷാധികാരികളും കൈതപ്രം ദാമോദരൻ നമ്പൂതിരി ചെയർമാനും കെ.വി. മുരളി മോഹൻ ജനറൽ കൺവീനറും ഗുരുവായൂർ കിഴിയേടം രാമൻ നമ്പൂതിരി ചീഫ് കോർഡിനേറ്ററുമായ വിപുലമായ സ്വാഗത സംഘമാണ് ചടങ്ങിന് നേതൃത്വം നല്കുന്നത്.