കമ്പിൽ, പന്ന്യങ്കണ്ടി, കുമ്മായക്കടവ്, പാട്ടയം ജമാഅത്ത് കമ്മിറ്റികൾ സംയുക്തമായി മീലാദ് റാലി സംഘടിപ്പിച്ചു


കമ്പിൽ :- നബിദിനത്തോടനുബന്ധിച്ച് കമ്പിൽ, പന്ന്യങ്കണ്ടി, കുമ്മായക്കടവ്, പാട്ടയം ജമാഅത്ത് കമ്മിറ്റികൾ സംയുക്തമായി മീലാദ് റാലി സംഘടിപ്പിച്ചു. കമ്പിൽ കുമ്മായകടവ് റോഡിൽ നിന്നും ആരംഭിച്ച നബിദിനറാലിക്ക് MYCC നാലാംപീടിക മർഹും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ ഒരുക്കിയ സ്വീകരണ പരിപാടിയോടെ സമാപനമായി. ഉസ്താദ് അബ്ദുള്ള ഫൈസി (സഫ ഇഫ്‌ളുൽ ഖുർആൻ)യുടെ ദുആയോടെ ആരംഭിച്ച സ്വീകരണ പരിപാടി സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ ഉദ്ഘാടനം ചെയ്തു.റഹീസ് കെ.പി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പന്ന്യങ്കണ്ടി മഹല്ല് മുദരിസ് ശറഫുദ്ധീൻ ഫാളിൽ ബാഖവി മുഖ്യ പ്രഭാഷണം നടത്തി.

റാലിയിൽ പങ്കെടുത്ത മദ്രസ്സകൾക്കുള്ള ഉപഹാരം ജബ്ബാർ.എം, അബ്ദുൽസലാം സി.കെ.പി, നാസ്സർ.കെ, ഷംസീർ കെ.എം.പി, അബ്ദു.പി എന്നിവർ വിതരണം ചെയ്തു. കമ്പിൽ ജമാഅത്ത് മുദരിസ് അബ്ദുൾ നാസ്സർ ദാരിമി ഹൈതമി നാല് മദ്രസ്സകളുടെ സദർ മുഅല്ലിമുകൾ ആയ മുസ്തഫ മൗലവി (പന്ന്യങ്കണ്ടി), DR ഹാരിസ് ദാരിമി (പാട്ടയം) അബ്ദുൽ നസീർ ദാരിമി (കമ്പിൽ )അമീർ ദാരിമി (കുമ്മായക്കടവ് ) മഹല്ലിലെ കമ്മറ്റി ഭാരവാഹികൾ, ഖാലിദ് ഹാജി, എം.കെ മൊയ്‌ദുഹാജി, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ റമീസ് എ.പി സ്വാഗതവും മുഷ്ത്താഖ് ദാരിമി നന്ദിയും പറഞ്ഞു.



Previous Post Next Post