നാറാത്ത് :- നാറാത്ത് വലിയപറമ്പ് ശ്രീ മാരിയമ്മ ക്ഷേത്രം നവരാത്രി ആഘോഷം ഒക്ടോബർ 22,23,24 തീയതികളിൽ നടക്കും.
ഒക്ടോബർ 22 ഞായറാഴ്ച വൈകുന്നേരം 4 മണിമുതൽ ഗ്രന്ഥം വെപ്പ്, രാത്രി 7 മണിക്ക് കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ആധ്യാത്മിക പ്രഭാഷണം നടത്തും. തുടർന്ന് കലാപരിപാടികൾ അരങ്ങേറും.
ഒക്ടോബർ 23 തിങ്കളാഴ്ച 6.30ന് ഗ്രന്ഥപൂജ, ആയുധപൂജ, വാഹന പൂജ.
ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 7 മണിക്ക് വിദ്യാരംഭം, ഗ്രന്ഥമെടുപ്പ്. കെ ഉണ്ണികൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിക്കും .
വിദ്യാരംഭത്തിനും കലാപരിപാടികൾ അവതരിപ്പികുന്നതിനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
7902582569
8907942216
9746703274