കൊളച്ചേരി: കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ വാരം എളയാവൂർ സി.എച്ച് എം സ്കൂൾ വിദ്യാർത്ഥി പാമ്പുരുത്തിയിലെ വി.ടി മുഹമ്മദ് ഷെഹിൻ പോൾ വാൾട്ട് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി ഒക്ടോബർ 16 - ന് തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പരേതനായ പി.എം മുഹമ്മദ് കുഞ്ഞി പന്ന്യങ്കണ്ടി - വി.ടി സമീറ പാമ്പുരുത്തി ദമ്പതികളുടെ മകനാണ് വി.ടി മുഹമ്മദ് ഷെഹിൻ.