മയ്യിൽ:- നബിദിനാഘോഷത്തോടനുബന്ധിച്ച് ഒറപ്പടി മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന മെഹ്ഫിലെ മിലാദ് ഇന്ന് രാത്രി 7 മണിക്ക് കയരളം ഒറപ്പടി വെള്ളിക്കോട്ട് മഖാം പരിസരത്ത് നടക്കും. സിറാജുദ്ദീൻ മദ്രസ വിദ്യാർത്ഥികളുടെ നബിദിന കലാവിരുന്ന് അരങ്ങേറും. തുടർന്ന് സിറാജുദ്ദീൻ മദ്രസ വിദ്യാർത്ഥികൾ ഒരുക്കുന്ന ദഫ് പ്രദർശനവും ഖവാലിയും നടക്കും. സമ്മാനവിതരണവും സർട്ടിഫിക്കറ്റ് വിതരണവും ഉണ്ടായിരിക്കും.