പാവന്നൂർ ദാറുൽ ഇഹ്സാൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ മീലാദ് ആഘോഷം നടത്തി


മയ്യിൽ :- പാവന്നൂർ ദാറുൽ ഇഹ്സാൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ വാദീ ഇഹ്സാനിൽ നടന്ന മീലാദ് വാർഷിക സമ്മേളനം പ്രസിഡണ്ട് ഉമർ ഹാജിയുടെ അധ്യക്ഷതയിൽ യൂസുഫ് സഅദി ഉദ്ഘാടനം ചെയ്തു. തിരുനബി സ്നേഹലോകത്തിന്റെ നിത്യവസന്തം എന്ന ശീർഷകത്തിൽ പ്രിൻസിപ്പൽസഈദ് സഖാഫി അൽ ഹികമി മുഖ്യപ്രഭാഷണം നടത്തി.കയ്യങ്കോട് റൗളതുൽ ഇഹ്സാൻ ബൂർദ സംഘം നടത്തിയ ബുർദ ഇശൽവിരുന്നിന് മുഹമ്മദ് സ്വാലിഹ്, ഹാഫിസ് മുഹമ്മദ് യാസിർ, സൈനുൽ ആബിദ്, എന്നിവർ നേതൃത്വം നൽകി.

തുടർന്ന് മദ്റസാ , ദർസ് വിദ്യാർത്ഥികളുടെ സാഹിത്യ കലാ മത്സരങ്ങളും സമ്മാന വിതരണവും തബർറുക് വിതരണവും നടന്നു. ജനറൽ സെക്രട്ടറി ഹംസ സഖാഫി അൽ ബദവി വിദേശത്ത് നിന്ന് ആശംസകൾ അറിയിച്ചു. അബ്ദൂൽ ജബ്ബാർ ഹാജി, മമ്മുഞ്ഞി സാഹിബ്, അലി ഉസ്താദ് , ഹാശിർ,അബ്ദുല്ല, നിസാമുദ്ദീൻ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Previous Post Next Post