കോൺഗ്രസ്സ് സേവാദൾ തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൺവെൻഷൻ നടത്തി


തളിപ്പറമ്പ് :- കോൺഗ്രസ്സ് സേവാദൾ തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സേവാദൾ കൺവെൻഷൻ നടത്തി. കോൺഗ്രസ്സ് സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ സുകുമാരന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് മധുസൂദനൻ എരമം ഉദ്ഘാടനം ചെയ്തു.

 കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് പി.കെ സരസ്വതി, കെപിസിസി മെമ്പർ രജനിരാമാനന്ദ്, സണ്ണി താഴത്തുംകൂടത്തിൽ, സേവാദൾ ജില്ലാ ട്രഷറർ മൂസ പള്ളിപ്പറമ്പ്, സന്ധ്യ, മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി എം.എൻ പൂമംഗലം, സജ്മ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.

ചടങ്ങിൽ ഷംസു കൂളിയാൽ സ്വാഗതവും എ. പ്രകാശൻ നന്ദിയും പറഞ്ഞു.

Previous Post Next Post