കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു


ചട്ടുകപ്പാറ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിന്റെ 2023-28 വർഷത്തെ ഭരണ സമിതി തെരഞ്ഞെടുപ്പിൽ LDF അംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുത്തു. പി.വി ഗംഗാധരൻ, പി.ഗംഗാധരൻ, ഇ.ചന്ദ്രൻ , ആർ.ഹരിദാസൻ, വി.ഇ ജയദേവൻ, കെ.മധു, കെ.പ്രസാദ്, കെ.പ്രീതി, എ.പി സഗീർ, എൻ.സീത, പി.കെ ശൈലജ, വി.വിജയൻ, വി.വി വിജയൻ എന്നിവരെയാണ് തെരഞ്ഞെടുത്തത്.

ഭരണ സമിതി യോഗം ചേർന്ന് പ്രസിഡന്റായി പി.വി ഗംഗാധരനേയും വൈസ് പ്രസിഡണ്ടായി പി.ഗംഗാധരനേയും തെരഞ്ഞെടുത്തു.

Previous Post Next Post