അഖിലേന്ത്യാ സഹകരണ വാരാഘോഷം ; ലോഗോ പ്രകാശനം ചെയ്തു
കണ്ണൂർ :- അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടുബന്ധിച്ച് തയ്യാറാക്കിയ ലോഗോ പ്രകാശനം എഴുത്തുകാരന്‍ ടി പത്മനാഭന്‍ നിര്‍വ്വഹിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിങ് കമ്മിറ്റി അംഗം സി വി ശശീന്ദ്രന്‍ ലോഗോ ഏറ്റുവാങ്ങി. ജില്ലാ പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടത്തിലെ സംഘാടക സമിതി ഓഫീസില്‍ നടന്ന ചടങ്ങില്‍ പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍, കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിങ്ങ് വീവിങ് മില്‍സ് ചെയര്‍മാന്‍ എം പ്രകാശന്‍ മാസ്റ്റര്‍, സഹകാരി മുണ്ടേരി ഗംഗാധരന്‍, ജോയിന്റ് രജിസ്ട്രാര്‍ ഇ രാജേന്ദ്രന്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ പ്രദോഷ്‌കുമാര്‍, കണ്ണൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി മുകുന്ദന്‍, സഹകരണം ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ വി രാമകൃഷ്ണന്‍, പി എ സി എസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എന്‍ ശ്രീധരന്‍, സഹകാരികള്‍, സഹകരണസംഘം ഭാരവാഹികള്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്ണൂര്‍ ചൊവ്വ സ്വദേശി നിധീഷ് നാരായണനാണ് ലോഗോ തയ്യാറാക്കിയത്.